ബാഴ്സലോണ അവരുടെ അടുത്ത പരിശീലകനായി ബ്രൈറ്റൺ മാനേജർ റോബർട്ടോ ഡി സെർബിയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. ഈ സീസൺ അവസാനത്തോടെ സാവി ബാഴ്സലോണ പരിശീലക സ്ഥാനം ഒഴിയും എന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ബാഴ്സലോണ പുതിയ പരിശീലകനായുള്ള അന്വേഷണത്തിലാണ്. ഡി സെർബിക്ക് കീഴിൽ അവസാന രണ്ടു സീസണുകളായി ബ്രൈറ്റൺ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.
യൂറോപ്പിൽ പല വലിയ ക്ലബ്ബുകളും ഡിസെർബിക്ക് ആയി രംഗത്തുണ്ട്. അതുകൊണ്ട് തന്നെ ഈ സീസൺ അവസാനത്തോടെ ഡിസെബി ബ്രൈറ്റൺ പരിശീലക സ്ഥാനം ഒഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ബ്രൈറ്റണിൽ എത്തും മുമ്പ് ഉക്രൈൻ ക്ലബായ ഷക്തറെ ആയിരുന്നു ഡി സെർബി പരിശീലിപ്പിച്ചത്. ഇറ്റാലിയൻ ക്ലബായ സസുവോളയുടെ പരിശീലകനായും തിളങ്ങിയിട്ടുണ്ട്.