ബാഴ്സലോണ പരിശീലകൻ സാവി താൻ ഇപ്പോൾ ക്ലബിന് കിരീടങ്ങൾ നേടിക്കൊടുക്കുന്നതിലാണ് ശ്രദ്ധിക്കുന്നത് എന്ന് പറഞ്ഞു. ക്ലബിൽ താൻ കരാർ പുതുക്കുന്നത് പരിഗണിക്കുന്നതിന് മുമ്പ് കിരീടങ്ങൾ നേടേണ്ടതുണ്ട് എന്ന് ബാഴ്‌സലോണ മാനേജർ സാവി പറയുന്നു. “എന്റെ കരാർ പുതുക്കാനുള്ള ഓഫർ ക്ലബ് തനിക്ക് നൽകി. ക്ലബ്ബിന്റെ ഓഫർ എന്നെ സന്തോഷിപ്പിച്ചു, ഇത് ആത്മവിശ്വാസം തരുന്നുണ്ട്. എന്നാൽ കരാർ പുതുക്കുന്നതിന് മുമ്പ് ഞങ്ങൾ കിരീടങ്ങൾ നേടുന്നതിന് പ്രതിജ്ഞാബദ്ധരാണ്.” സാവി പറഞ്ഞ
ബാഴ്‌സലോണ സാവിക്ക് കീഴിൽ ഫോമിലേക്ക് തിരികെ വരുന്നുണ്ട്. അവർ ഇതിനകം സൂപ്പർ കപ്പ് നേടി, ഇപ്പോഴും കോപ ഡെൽ റേ കിരീട പ്രതീക്ഷയിൽ അവർ നിൽക്കുകയാണ്. 14 മത്സരങ്ങൾ മാത്രം ശേഷിക്കെ ലാലിഗയിൽ 9 പോയിന്റിന്റെ ലീഡും ബാഴ്സലോണക്ക് ഉണ്ട്. ലീഗ് കിരീടം ഉറപ്പിച്ച ശേഷമാകും സാവി ക്ലബിൽ ദീർഘകാല കരാർ ഒപ്പുവെക്കുക എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിൽ നിന്ന് മനസ്സിലാക്കാൻ ആകുന്നത്.