വനിതാ സൂപ്പർ ലീഗ് ഉപേക്ഷിക്കും, ചെൽസി ചാമ്പ്യന്മാരാകും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുനരാരംഭിച്ച് സീസൺ പൂർത്തിയാക്കും എങ്കിലും ഇംഗ്ലണ്ടിലെ വനിതാ ലീഗായ വനിതാ സൂപ്പർ ലീഗ് ഉപേക്ഷിക്കും. വനിതാ ക്ലബുകൾക്ക് ടെസ്റ്റുകളും മറ്റും നടത്താനുള്ള ചിലവ് താങ്ങാൻ കഴിയാത്തതും ആരാധകർ സ്റ്റേഡിയത്തിൽ എത്തിയില്ല എങ്കിൽ വേറെ ഒരു വരുമാനവും ഇല്ലാ എന്നതുമാണ് സീസാൻ ഉപേക്ഷിക്കാൻ എഫ് എ ആലോചിക്കാൻ കാരണം.

ഇതു സംബന്ധിച്ച് ക്ലബുകളുമായി ചർച്ചകൾ നടത്തി. സീസൺ ഉപേക്ഷികും എങ്കിലും ചാമ്പ്യന്മാരെ തീരുമാനിക്കും. ഫ്രാൻസിലെ പോലെ ശരാശരി പോയന്റ് വെച്ചാകും ചാമ്പ്യന്മാരെ കണക്കാക്കുക. ഇപ്പോൾ ഒന്നാം സ്ഥാനത്ത് 16 മത്സരങ്ങളിൽ നിന്ന് 40 പോയന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാമത് ഉള്ളത്. എന്നാൽ 15 മത്സരങ്ങളിൽ 39 പോയന്റുമായി രണ്ടാമത് നിൽക്കുന്ന ചെൽസി ആകും ചാമ്പ്യന്മാർ ആവുക. ചെൽസിക്ക് ശരാശരി 2.6 പോയന്റും മാഞ്ചസ്റ്റർ സിറ്റിക്ക് ശരാശരി 2.5 പോയന്റുമാണ് ഇപ്പോൾ ഉള്ളത്. ചെൽസിയുടെ മൂന്നാം ലീഗ് കിരീടമാകും ഇത്.