ഇംഗ്ലണ്ടിലെ വനിതാ ലീഗായ വനിതാ സൂപ്പർ ലീഗ് ചാമ്പ്യൻസ് ആയി ചെൽസിയെ പ്രഖ്യാപിച്ചു. ശരാശരി പോയന്റിന്റെ അടിസ്ഥാനത്തിലാണ് ചെൽസിയെ വിജയികളായി പ്രഖ്യാപിച്ചത്. സീസൺ ഉപേക്ഷിക്കാൻ നേരത്തെ ഔദ്യോഗിക തീരുമാനമായിരുന്നു. ലീഗ് നിർത്തിവെക്കുമ്പോൾ 16 മത്സരങ്ങളിൽ നിന്ന് 40 പോയന്റുള്ള മാഞ്ചസ്റ്റർ സിറ്റിയായിരുന്നു ഒന്നാമത് ഉണ്ടായിരുന്നത്.
എന്നാൽ 15 മത്സരങ്ങളിൽ 39 പോയന്റുമായി രണ്ടാമത് നിൽക്കുന്ന ചെൽസി ചാമ്പ്യന്മാർ ആയി. ചെൽസിക്ക് ശരാശരി 2.6 പോയന്റും മാഞ്ചസ്റ്റർ സിറ്റിക്ക് ശരാശരി 2.5 പോയന്റുമാണ് ഉള്ളത്. ഇതാണ് കിരീടം ചെൽസിക്ക് നൽകിയത്. ഈ സീസണിൽ ചെൽസി ഒരു മത്സരം പോലും പരാജയപ്പെട്ടിരുന്നുല്ല. ചെൽസിയുടെ മൂന്നാം ലീഗ് കിരീടമാകും ഇത്. ചെൽസിക്ക് കിരീടം കിട്ടിയപ്പോൾ രണ്ട് തവണ ലീഗ് കിരീടം ലഭിച്ച ലിവർപൂൾ ചാമ്പ്യൻഷിപ്പിലേക്ക് തരംതാഴ്ത്തപ്പെട്ടു. ആസ്റ്റൺ വില്ല ചാമ്പ്യൻഷിപ്പിൽ നിന്ന് ഒന്നാം ലീഗിലേക്ക് ഉയർത്തപ്പെടുകയും ചെയ്തും