കൊറോണ വൈറസിന്റെ പാശ്ചാത്തലത്തിൽ ടെസ്റ്റിൽ സബ്സ്റ്റിട്യൂട് ഏർപെടുത്താനൊരുങ്ങി ഐ.സി.സി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ സബ്സ്റ്റിട്യൂട് ഏർപ്പെടുത്താൻ ഐ.സി.സി ആലോചന. ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് മേധാവി സ്റ്റീവ് എലവേർതിയാണ് ടെസ്റ്റ് ക്രിക്കറ്റിൽ സബ്സ്റ്റിട്യൂട് ഏർപ്പെടുത്താനുള്ള ചർച്ചകൾ ഐ.സി.സി ആരംഭിച്ചതായി വെളിപ്പെടുത്തിയത്.

നേരത്തെ ക്രിക്കറ്റിൽ ഏർപ്പെടുത്തിയ കൺകഷൻ സബ്സ്റ്റിട്യൂടിനെ പോലെയാവും കൊറോണ വൈറസ് ബാധ മൂലമുള്ള സബ്സ്റ്റിട്യൂടും ഐ.സി.സി നടപ്പാക്കുക. ഇത് പ്രകാരം ടെസ്റ്റ് മത്സരത്തിനിടെ  ഏതെങ്കിലും ഒരു താരത്തിന് വൈറസ് ബാധയുണ്ടെന്ന് തെളിഞ്ഞാൽ താരത്തിന് പകരമായി മറ്റൊരാളെ ഇറക്കാൻ ടീമുകൾക്ക് കഴിയും.

അതെ സമയം ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമാവും സബ്സ്റ്റിട്യൂട് സംവിധാനം ഉണ്ടാവുക എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അടുത്ത മാസം ജൂലൈ 8ന് ഇംഗ്ലണ്ടിൽ വെസ്റ്റിൻഡീസ് 3 ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ഈ പരമ്പരക്ക് മുൻപ് ഈ നിയമത്തിൽ വ്യക്തത വരുമെന്നാണ് കരുതപ്പെടുന്നത്.