പഴയ ക്ലബിന് എതിരെ ഗോൾ അടിച്ചു ജിൽ റൂർഡ്, ആഴ്‌സണലിനെ വീഴ്ത്തി വോൾവ്സ്ബർഗ് ചാമ്പ്യൻസ് ലീഗ് സെമിയിൽ

വനിത ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആഴ്‌സണലിനെ വീഴ്ത്തി വോൾവ്സ്ബർഗ് സെമിയിൽ. ആദ്യ പാദത്തിൽ 1-1 നു സമനില പാലിച്ച ഇരു ടീമുകളും ജയം ലക്ഷ്യം വച്ചാണ് ജർമ്മനിയിൽ കളിക്കാൻ ഇറങ്ങിയത്. മത്സരം തുടങ്ങി ഒമ്പതാം മിനിറ്റിൽ തന്നെ ആഴ്‌സണലിനെ വോൾവ്സ്ബർഗ് ഞെട്ടിച്ചു. മുൻ ആഴ്‌സണൽ താരമായ ജിൽ റൂർഡിന്റെ ഗോളിൽ ജർമ്മൻ ടീം മുന്നിൽ. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നിന്നു ഡച്ച് താരം നേടുന്ന മൂന്നാം ഗോൾ ആയിരുന്നു ഇത്. കോർണറിൽ നിന്നു ലഭിച്ച അവസരം ഡച്ച് താരം ഗോൾ ആക്കി മാറ്റുക ആയിരുന്നു.

Screenshot 20220401 002504

തുടർന്ന് ഗോൾ തിരിച്ചടിക്കാൻ ആഴ്‌സണൽ ശ്രമങ്ങൾ ഉണ്ടായി എങ്കിലും വിജയം കണ്ടില്ല. രണ്ടാം പകുതിയിൽ 72 മത്തെ മിനിറ്റിൽ ജെയിനിന്റെ ക്രോസ് ലീ വില്യംസിന്റെ ദേഹത്ത് തട്ടി സെൽഫ് ഗോൾ കൂടി വഴങ്ങിയതോടെ ആഴ്‌സണൽ പരാജയം ഉറപ്പിച്ചു. എങ്കിലും വീണ്ടും മത്സരത്തിൽ തിരിച്ചു വരാൻ ആഴ്‌സണൽ ശ്രമിച്ചു. ഗോൾ വഴങ്ങിയ ഉടൻ തന്നെ സൂപ്പർ താരം വിവിയനെ മിയെദെമയുടെ ഹെഡർ ബാറിൽ തട്ടി മടങ്ങിയത് ആഴ്‌സണലിന് തിരിച്ചടിയായി. റീ ബൗണ്ടിൽ വില്യംസന്റെ ശ്രമം വോൾവ്സ്ബർഗ് ഗോൾ കീപ്പർ രക്ഷിച്ചതും ആഴ്‌സണലിന്റെ തിരിച്ചു വരവ് ശ്രമങ്ങൾക്ക് തിരിച്ചടിയായി. ഗോൾ വഴങ്ങാതെ പിടിച്ചു നിന്ന വോൾവ്സ്ബർഗ് കഴിഞ്ഞ 10 വർഷത്തിന് ഇടയിൽ ഇത് ഏഴാം ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിനു ആണ് ഇത്തവണ യോഗ്യത നേടിയത്‌.