വനിതാ ചാമ്പ്യൻസ് ലീഗ്, ആദ്യ റൗണ്ട് പോരാട്ടങ്ങൾ നിശ്ചയിച്ചു

യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് ആദ്യ ഘട്ട പോരാട്ടങ്ങൾക്കുള്ള ടീമുകളെ നിശ്ചയിച്ചു.പതിനാറ് പേരടങ്ങുന്ന ഗ്രൂപ്പ് ഘട്ടത്തിന് മുന്നോടി ആയിട്ടാണ് ആദ്യ ഘട്ടം നടക്കുക. ചാമ്പ്യൻസ് പാത്ത്, ലീഗ് പത്ത് എന്നിങ്ങനെ രണ്ടു വഴികളിലൂടെ നടക്കുന്ന ഈ ഘട്ടത്തിൽ ഗ്രൂപ്പ് സ്റ്റേജിലേക്കുള്ള 12 ടീമുകളെ തിരഞ്ഞെടുക്കും. ലിയോൺ,ബാഴ്‌സലോണ, ചെൽസി,വോൾഫ്‌സ്ബർഗ് തുടങ്ങിയവരാണ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടിയ ടീമുകൾ.

ആദ്യ ഘട്ടത്തിലേക്കുള്ള പോരാട്ടങ്ങൾ നിശ്ചയിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് ടോമിരിസ്-ടുറാൻ, എഎസ് റോമക്ക് ഗ്ലാസ്ഗോ സിറ്റി, റയൽ മാഡ്രിഡിന് സ്റ്റെം ഗ്രാസ്, യുവന്റസിന് റേസിംഗ് എഫ്സി എന്നിവരാണ് എതിരാളികൾ.

ആഴ്‌സനൽ അടക്കം യൂറോപ്പിലെ വിവിധ ലീഗുകളിലെ രണ്ടാം സ്ഥാനക്കാർ ആദ്യ ഘട്ടമായ ലീഗ് പാത്തിന്റെ രണ്ടാം ഘട്ടത്തിൽ നേരിട്ട് കടക്കും. ആദ്യ റൗണ്ട് വിജയിച്ചു വരുന്നവരെ ഇവർ നേരിടും. ആദ്യ റൗണ്ട് പോരാട്ടങ്ങൾ സെപ്റ്റംബറോടെ അവസാനിക്കും. തുടർന്ന് ഒക്ടോബർ പത്തൊൻപത് മുതൽ ഗ്രൂപ്പ് ഘട്ടം ആരംഭിക്കും.