മാഞ്ചസ്റ്റർ സിറ്റി യുവതാരം സാം എഡോസി ഇനി ബുണ്ടസ് ലീഗയിൽ

മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം സാം എഡോസിയെ ജർമ്മൻ ക്ലബായ ബയർ ലെവർകൂസൻ സ്വന്തമാക്കും. 19കാരനായ താരത്തെ സ്ഥിരകരാറിൽ ആണ് ലെവർകൂസൻ സ്വന്തമാക്കുന്നത്. 2024വരെയുള്ള കരാർ സാം എഡോസി ഒപ്പുവെച്ചു. വിങ്ങറായ സാം 2019ൽ ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. അതുവരെ മില്വാലിൽ ആയിരുന്നു. സിറ്റിക്ക് ഒപ്പം 3 വർഷം ഉണ്ടായിരുന്നു എങ്കിലും സീനിയർ അരങ്ങേറ്റം നടത്താൻ താരത്തിനായിരുന്നില്ല. ജർമ്മനിയിൽ ചെന്ന് തന്റെ കരിയർ നേരെ ആക്കുക ആകും താരത്തിന്റെ ലക്ഷ്യം. ഇംഗ്ലണ്ടിന്റെ അണ്ടർ 19 ടീമിനായി മുമ്പ് താരം കളിച്ചിട്ടുണ്ട്.