26-ാമത് സീനിയര്‍ ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാളെ (തിങ്കള്‍) എട്ടു മത്സരങ്ങള്‍ നടക്കും. ഇതിൽ രണ്ടു മത്സരങ്ങൾ കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കും. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ നാളെ ജാര്‍ഖണ്ഡ് കര്‍ണാടകയെ നേരിടും. രാവിലെ 9.30 നാണ് മത്സരം. രണ്ടാം മത്സരത്തില്‍ കരുത്തരായ ഗോവ ഡല്‍ഹിയെയും നേരിടും. ഉച്ചയ്ക്ക് 2.30 നാണ് രണ്ടാം മത്സരം. ഗ്രൂപ്പ് ചാമ്പ്യന്‍മാരായിരിക്കും ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുക.
കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങളിൽ വെസ്റ്റ് ബംഗാൾ പഞ്ചാബിനെയും തമിഴ്നാട് തെലുങ്കാനയെയും നേരിടും. കോഴിക്കോട് ഇം എം എസ് സ്റ്റേഡിയത്തിലും രണ്ട് മത്സരങ്ങൾ ഉണ്ട്. രാവിലെ അരുണാചൽ പ്രദേശ് മഹാരാഷ്ട്രയെയും വൈകിട്ട് ജമ്മു കാശ്മീർ സിക്കിമിനെയും നേരിടും. കൂത്തുപറമ്പ് നടക്കുന്ന മത്സരത്തിൽ ഹിമാചൽ പ്രദേശ് ബിഹാറിനെയും ആസാം രാജസ്ഥാനെയും നേരിടും.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി എട്ട് ഗ്രൂപ്പുകളായി 31 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. 32 ടീമുകളുണ്ടായിരുന്ന ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ത്രിപുര പിന്‍മാറി. വെള്ളപ്പൊക്ക പ്രതിസന്ധി കാരണമാണ് ത്രിപുര പിന്‍മാറിയത്. ഇതോടെ ഗ്രൂപ്പ് ബിയിലെ ത്രിപുരക്കെതിരെയുള്ള മത്സരങ്ങള്‍ ഒഴിവാക്കി.