വാം അപ്പിന് ഇടയിൽ പരിക്ക് ജർമ്മൻ ക്യാപ്റ്റൻ അലക്സാന്ദ്ര പോപ് യൂറോ കപ്പ് ഫൈനൽ കളിക്കില്ല

Wasim Akram

Screenshot 20220731 214624

വനിത യൂറോ കപ്പിൽ ഫൈനൽ മത്സരം തുടങ്ങുന്നതിനു തൊട്ടുമുമ്പ് ജർമ്മനിക്ക് വമ്പൻ തിരിച്ചടിയായി ക്യാപ്റ്റൻ അലക്സാന്ദ്ര പോപ്പിന്റെ പരിക്ക്. ടൂർണമെന്റിൽ 6 ഗോളുകളും ആയി ഇംഗ്ലണ്ടിന്റെ ബെത്ത് മെഡിനു ഒപ്പം ടോപ്‌ സ്കോറർ ആയിരുന്നു പോപ്. ആദ്യ 11 ൽ സെമിയിൽ നിന്നു ഒരു മാറ്റവും ഇല്ലാതെയാണ് ജർമ്മനി എത്തിയത്.

എന്നാൽ വാം അപ്പിന് ഇടയിൽ ജർമ്മൻ ക്യാപ്റ്റന് പരിക്ക് പറ്റുക ആയിരുന്നു. ഇതോടെ പോപ്പിന് പകരം ബയേൺ മ്യൂണിക്കിന്റെ ലീ ഷെർലയെ ജർമ്മനി ടീമിൽ ഉൾപ്പെടുത്തി. ടൂർണമെന്റിൽ ഇത് വരെയുള്ള എല്ലാ കളികളിലും ഗോൾ നേടിയ താരത്തിന്റെ അഭാവം ജർമ്മനിക്ക് വലിയ തിരിച്ചടിയാണ്. അതേസമയം ടൂർണമെന്റിൽ തുടർച്ചയായ ആറാം മത്സരത്തിലും ഒരു മാറ്റവും ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്.