ഇറ്റലിയെ വീഴ്ത്തി ബെൽജിയം ക്വാർട്ടർ ഫൈനലിൽ, ക്വാർട്ടറിൽ സ്വീഡൻ എതിരാളി

Wasim Akram

20220719 023107

വനിത യൂറോ കപ്പിൽ ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ബെൽജിയം ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. ഫ്രാൻസിന് പിറകിൽ രണ്ടാം സ്ഥാനക്കാരായാണ് ബെൽജിയം ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ബെൽജിയം വനിതകൾ ഒരു വലിയ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുന്നത്. പന്ത് കൈവശം വക്കുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഇറ്റലി ആയിരുന്നു മത്സരത്തിൽ മുന്നിട്ട് നിന്നത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് ബെൽജിയം ഗോൾ പിറന്നത്. 49 മത്തെ ബെൽജിയത്തിന്റെ ഗോൾ വേട്ടക്കാരിയായ ഹോഫൻഹെയിം താരം ടിനെ ഡി കാഗ്നി സാരി കീസിന്റെ പാസിൽ നിന്നു ബെൽജിയത്തിന് മുൻതൂക്കം സമ്മാനിച്ചു. കളിയിൽ ഉടനീളം ഉഗ്രൻ പ്രകടനം പുറത്ത് എടുത്ത ബെൽജിയം ഗോൾ കീപ്പർ നിക്കി എവ്‌റാഡ് ആണ് അവർക്ക് ജയം സമ്മാനിച്ചത്. രണ്ടാം പകുതിയിൽ ക്രിസ്റ്റാന ഗിരെല്ലിയുടെ ഷോട്ട് ബാറിൽ തട്ടി മടങ്ങിയതും ഇറ്റലിക്ക് തിരിച്ചടിയായി. വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരായ സ്വീഡനെ ബെൽജിയം നേരിടും.