ഗ്രേസിന് ഗോൾ, പക്ഷെ വെനിസ്വേലക്ക് എതിരെയും ഇന്ത്യക്ക് പരാജയം

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ ബ്രസീൽ പര്യടനം അവസാനിച്ചു. ഇന്ന് നടന്ന അവസാന മത്സരത്തിൽ ഇന്ത്യ വെനിസ്വേലയോട് 2-1 എന്ന സ്കോറിന് പരാജയപ്പെട്ടു. തുടക്കത്തിൽ ഒരു ഗോളിന്റെ ലീഡ് എടുത്ത ശേഷമാണ് ഇന്ത്യ പരാജയപ്പെട്ടത്. 18ആം മിനുട്ടിൽ ഗ്രേസിലൂടെ ആയിരുന്നു ഇന്ത്യ ലീഡ് എടുത്തത്. റിതു എടുത്ത ഫ്രീകിക്കിൽ നിന്നായിരുന്നു ഗ്രേസ് ഗോൾ നേടിയത്. ഇന്ത്യ ഈ ടൂർണമെന്റിൽ നേടുന്ന രണ്ടാം ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിൽ 51ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് മറിയന ആണ് വെനിസ്വേലക്ക് സമനില നൽകിയത്. പിന്നീട് 81ആം മിനുട്ടിൽ അവർ ബാർബറ ഡവിലയിലൂടെ വിജയ ഗോളും നേടി. ഇന്ത്യ നേരത്തെ ചിലിയോടും ബ്രസീലിനോടും പരാജയപ്പെട്ടിരുന്നു.