പുരുഷ യൂറോ കപ്പ് 2021ലേക്ക് മാറ്റിവെച്ചതിനാൽ യുവേഫ 2021ൽ നടക്കേണ്ട വനിതാ യൂറോ മാറ്റി. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. അടുത്ത വർഷം ഇംഗ്ലണ്ടിൽ വെച്ചായിരുന്നു വനിതാ യൂറോ കപ്പ് നടൽകേണ്ടിയിരുന്നത്. 2022ലാകും വനിതാ യൂറോ കപ്പ് ഇനി നടക്കുക. ഇംഗ്ലണ്ട് തന്നെ ആതിഥ്യം വഹിക്കും.
ഇതിനകം തന്നെ അടുത്ത വനിതാ യൂറോ കപ്പിനായി മൂന്ന് രാജ്യങ്ങൾ യോഗ്യത നേടിയിട്ടുണ്ട്. നെതർലന്റ്സ്, ഇംഗ്ലണ്ട്, സ്വീഡൻ എന്നിവരായിരുന്നു ഇതിനകം വനിതാ യൂറോ കപ്പിന് യോഗ്യത നേടിയത്. അവർക്ക് യോഗ്യത ഉണ്ടാകും. ബാക്കി ടീമുകളുടെ യോഗ്യത അടുത്ത വർഷം തീരുമാനിക്കും.