വനിതാ ചാമ്പ്യൻസ് ലീഗ് ഇന്ന് മുതൽ, യുവന്റസിന് അരങ്ങേറ്റം

2018-19 സീസൺ വനിതാ ചാമ്പ്യൻസ് ലീഗിന് ഇന്ന് തുടക്കമാകും. റൗണ്ട് ഓഫ് 32 ആണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. ഇറ്റാാലിയൻ ക്ലബായ യുവന്റസിന് ചാമ്പ്യൻസ് ലീഗിലെ അരങ്ങേറ്റമാകും ഇത്. ഡെന്മാർക്ക് ക്ലബായ ബ്രോണ്ട്ബിയെ ആണ് യുവന്റസ് തങ്ങളുടെ ആദ്യ മത്സരത്തിൽ നേരിടുക. റൗണ്ട് ഓഫ് 32വിലെ ഏറ്റവും ശക്തമായ പോര് നാളെയാണ് നടക്കുക. നാളെ അത്ലറ്റിക്കോ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയുമാണ് നേർക്കുനേർ വരുന്നത്.

ചാമ്പ്യൻസ് ലീഗിൽ അവസാന മൂന്ന് സീസണുകളിലെയും ചാമ്പ്യന്മാരായ ലിയോണും ഇന്ന് ഇറങ്ങും. ലിയോണിന് നോർവെ ക്ലബായ അവാൽഡ്നെസാണ് എതിരാളികൾ.

ആദ്യ പാദ ഫിക്സ്ചറുകൾ:

ഇന്ന്:
Honka v FC Zürich
Fiorentina v Fortuna Hjørring 
Ajax v Sparta Praha
Avaldsnes v Lyon
Ryazan-VDV v FC Rosengård 
Juventus v Brøndby 
SFK 2000 Sarajevo v Chelsea
Thór/KA v Wolfsburg 
BIIK-Kazygurt v Barcelona 
Somatio Barcelona FA v Glasgow City
ŽFK Spartak v Bayern München 
St. Pölten v Paris Saint-Germain
WFC Kharkiv v Linköping

നാളെ:
Atlético Madrid v Manchester City
Gintra Universitetas v Slavia Praha
LSK Kvinner v Zvezda-2005

Previous articleകാലാവസ്ഥയെ അതിജീവിക്കുക പ്രധാനം: മഹമ്മദുള്ള
Next articleപ്രീ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം