വിരമിക്കലിൽ നിന്നും തിരിച്ച് വരവില്ല, ആസ്ട്രേലിയൻ ഓഫർ നിരസിച്ച് പിർലോ

- Advertisement -

ആസ്ട്രേലിയൻ ഓഫർ നിരസിച്ച് ഇറ്റാലിയൻ ഇതിഹാസം പിർലോ. ആസ്ട്രേലിയൻ ടീമായ ആവണ്ടലെ എഫ്‌സിയാണ് വിരമിച്ച മുൻ ലോക ചാമ്പ്യനെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചത്. ന്യൂയോർക്ക് സിറ്റി എഫ്സിയിൽ നിന്നും വിരമിച്ച പിർലോ സാൻ സായ്‌റോയിലാണ് ഫെയർവെൽ മത്സരം കളിച്ചത്. ബ്രെസിയയുടെ യൂത്ത് അക്കാദമിയിലുടെ ആണ് പിർലോ പ്രൊഫഷണൽ കരിയറിന് തുടക്കം കുറിക്കുന്നത്‌.

2006 ലെ ഇറ്റലിയുടെ ലോകകപ്പ് വിജയത്തിന് ചുക്കാൻ പിടിച്ചവരിൽ ഒരാളാണ്‌ പിർലോ. മുൻ എസി മിലാൻ, യുവന്റസ് താരമായ പിർലോക്ക് 6 സീരി എ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗും ക്ലബ്ബ് കരിയറിൽ സ്വന്തമായുണ്ട്. ഇന്ററിൽ തുടങ്ങിയ പിർലോയുടെ കരിയർ പിന്നീട് തിളങ്ങിയത് ഇന്ററിന്റെ റൈവൽ ടീമായ എസി മിലാനിലാണ്. ഏസി മിലാനിന്റെ ഐക്കണായി മാറിയ പിർലോ പിന്നീട് നീണ്ട പത്ത് വർഷത്തിന് ശേഷം യുവന്റസിലേക്കെത്തി. 2015ൽ ആണ് യുവന്റസിൽ നിന്നും മേജർ ലീഗ് സോക്കറിലേക്ക് പിർലോ ചുവട് മാറ്റിയത്.

Advertisement