U-18 സാഫ് കപ്പ്, ഭൂട്ടാനെ തോൽപ്പിച്ച് ഇന്ത്യക്ക് മൂന്നാം സ്ഥാനം

- Advertisement -

ഭൂട്ടാനിൽ നടക്കുന്ന അണ്ടർ 18 വനിതാ സാഫ് കപ്പിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ഇന്ന് നടന്ന ലൂസേഴ്സ് ഫൈനലിൽ ഭൂട്ടാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ മൂന്നാം സ്ഥാനം ഉറപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. കളിയുടെ 72ആം മിനുട്ടിൽ ദേവ്നേത റോയ് ആണ് ഇന്ത്യക്കായി ഗോൾ നേടിയത്.

സെമിയിൽ നേപ്പാളിനോട് തോറ്റ ഇന്ത്യയുടെ കിരീട പ്രതീക്ഷ നേരത്തെ അവസാനിച്ചിരുന്നു. സെമിയിൽ പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യയുടെ തോൽവി.

Advertisement