ഗോളടി തുടർന്ന് പിയറ്റക്ക്, എന്നിട്ടും ജിനോയക്ക് ജയമില്ല

- Advertisement -

പോളിഷ് സ്ട്രൈക്കർ ക്രിസ്റ്റോഫ് പിയാറ്റെക്ക് ഗോളടി തുടർന്നിട്ടു വരെ ജിനോയക്ക് ഇറ്റാലിയൻ ലീഗിൽ ജയമില്ല. ഇൻ പാർമയ്ക്ക് എതിരെ നടന്ന മത്സരത്തിൽ ആറാം മിനുട്ടിൽ തന്നെ ലീഡ് നേടിയിരുന്നു എങ്കികും അത് ജയമാക്കി മാറ്റാൻ ജിനീയ്ക്ക് ആയില്ല. മൂന്ന് ഗോളുകൾ തിരിച്ചടിച്ച് പാർമ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയം ഇന്ന് സ്വന്തമാക്കി.

പിയറ്റെക് തന്നെ ആയിരുന്നു ആറാം മിനുട്ടിൽ ജിനോയക്ക് ഗോൾ നേടിക്കൊടുത്തത്. ഇന്നത്തേത് ഉൾപ്പെടെ സീരി എയിലെ ആദ്യ ഏഴു മത്സരങ്ങളിലും പിയറ്റെക്ക് സ്കോർ ചെയ്തു. ലീഗ് തുടക്കത്തിൽ തുടർച്ചയായ 11 മത്സരങ്ങളിൽ സ്കോർ ചെയ്ത ബറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡ് മാത്രമാണ് ഇനി പിയാറ്റെകിന്റെ മുന്നിൽ ഉള്ളത്. ഇപ്പോൾ 8 ഗോളുകളുമായി ലീഗിലെ ടോപ്പ് സ്കോററുമാണ് പിയാറ്റെക്ക്.

റിഗോണി, സിലിഗാർഡി, കരവെലൊ എന്നിവരാണ് ഇന്ന് പാർമയ്ക്ക് ആയി ഗോൾ നേടിയത്. ഇന്നത്തെ ജയത്തോടെ ലീഗിൽ പാർമ എഴാം സ്ഥാനത്ത് എത്തി.

Advertisement