U-17 ലോകകപ്പ്; ന്യൂസിലൻഡും ഘാനയും ക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഉറുഗ്വേയിൽ നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിൽ ന്യൂസിലൻഡും ഘാനയും ക്വാർട്ടർ ഉറപ്പിച്ചു. ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഉറുഗ്വേയെ തോൽപ്പിച്ചതോടെയാണ് ന്യൂസിലൻഡ് ക്വാർട്ടർ ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ന്യൂസിലൻഡിന്റെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് ന്യൂസിലൻഡ് പിറകിൽ ആയിരുന്നു. പിന്നീട് വിസ്നെസ്കിയും ബ്രൗണും നേടിയ ഗോളുകളിൽ ന്യൂസിലൻഡ് ജയിക്കുകയായിരുന്നു.

ഗ്രൂപ്പ് എയിൽ തന്നെ മറ്റൊരു മത്സരത്തിൽ ഘാന ഫിൻലൻഡിനെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഘാനയുടെ വിജയം. ഘാനയ്ക്കായി പോകുവ, അബ്ദുലയി, അനിമ എന്നിവരാണ് ഗോൾ നേടിയത്. ജയത്തോടെ ഒരു മത്സരം ശേഷിക്കെ തന്നെ ഘാനയ്ക്കും ന്യൂസിലൻഡിനും ആറ് പോയന്റായി. ഇരുവരും ക്വാർട്ടറിലേക്ക് കടന്നു. ന്യൂസിലൻഡ് ആദ്യമായാണ് അണ്ടർ 17 ലോകകപ്പിന്റെ ക്വാർട്ടറിൽ കടക്കുന്നത്.