തുർക്കിഷ് കപ്പിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

- Advertisement -

തുർക്കിഷ് കപ്പിനായുള്ള ഇന്ത്യൻ വനിതാ ടീം പ്രഖ്യാപിച്ചു. എട്ടു രാജ്യങ്ങൾ പങ്കെടുക്കുന്ന വലിയ ടൂർണമെന്റിനായി ഇന്ത്യ ഇതിനകം തന്നെ ഒരുങ്ങി കഴിഞ്ഞു. 24 അംഗ ടീമിനെയാണ് ഇന്ത്യൻ പരിശീലക മെയ്മോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒഡീഷയിൽ നടന്ന ഗോൾഡ് കപ്പിൽ ഫൈനൽ കാണാതെ പുറത്തായ നിരാശ തുർക്കിയിൽ തീർക്കാം എന്നാണ് ഇന്ത്യ കരുതുന്നത്. കഴിഞ്ഞ മാസം ഹോങ്കോങിലും ഇന്തോനേഷ്യയിലും ഇന്ത്യൻ വനിതകൾ പര്യടനം നടത്തിയിരുന്നു. ഒളിമ്പിക്സ് യോഗ്യതാ റൗണ്ടിനായി ഒരുങ്ങുകയാണ് ഈ മത്സരങ്ങളുടെ ഒക്കെ പ്രധാന ലക്ഷ്യം.

രണ്ട് ഗ്രൂപ്പുകളിൽ ആയാലും തുർക്കിഷ് മത്സരങ്ങൾ നടക്കുക. ഇന്ത്യ ഗ്രൂപ്പ് എയിൽ ആണ്. ഉസ്ബെകിസ്താൻ, തുർക്ക്മെനിസ്താൻ, റൊമാനിയ എന്നിവരാണ് ഇന്ത്യക്ക് ഒപ്പം ഗ്രൂപ്പിൽ ഉള്ളത്‌‌. ഗ്രൂപ്പ് ബിയിൽ ഫ്രാൻസ്, തുർക്കി, നോർതേൺ അയർലണ്ട്, ജോർദാൻ എന്നിവരും മത്സരിക്കും. ഫെബ്രുവരി 27നാകും ടൂർണമെന്റ് ആരംഭിക്കുക.

ഇന്ത്യൻ ടീം;

Goalkeepers: Aditi Chauhan, M Linthongambi Devi, Sowmiya Narayansamy.

Defenders: L Ashalata Devi, NG Sweety Devi, Jabamani Tudu, Dalima Chhibber, Lako Phuti, Michel M Castanha, Yumlembam Pakpi Devi

Midfielders: Sangita Basfore, Sanju Yadav, Sumithra Kamaraj, Indumathi Kathiresan, Ranjana Chanu, Manisha, Grace H Lalrampari, Sanathokpi Devi.

Forwards: Roja Devi, Anju Tamang, Ratanbala Devi, Dangmei Grace, Renu, Sandhiya Ranganathan.

Advertisement