കേരള വനിതാ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ട്രാവങ്കൂർ റോയൽസ് കടത്തനാട് രാജയെ പരാജയപ്പെടുത്തി. എതിരില്ലാത്ത ആറു ഗോളുകൾക്കായിരുന്നു ട്രാവങ്കൂർ റോയൽസിന്റെ വിജയം. ഇന്ന് സരിത എം ഹാട്രിക്ക് ഗോളുകളുമായി ട്രാവങ്കൂറിന്റെ താരമായി. 23ആം മിനുട്ടിലും 26ആം മിനുട്ടിലും 54ആം മിനുട്ടിലും ആയിരുന്നു സരിതയുടെ ഗോളുകൾ. വെമ്പരസി, മിനോലിയ എന്നിവർ ഒരോ ഗോളും നേടി. ഒരു സെൽഫ് ഗോളും കളിയിൽ പിറന്നു. ട്രാവങ്കൂർ റോയൽസിന്റെ ലീഗിലെ നാലാം വിജയമാണിത്.