സബ് ജൂനിയർ പെൺകുട്ടികളുടെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അരുണാചൽ പ്രദേശ് ഫൈനലിൽ. ഇന്ന് വൈകിട്ട് നടന്ന സെമി ഫൈനലിൽ ഗുജ്റാത്തിനെ പരാജപ്പെടുത്തിയാണ് അരുണാചൽ ഫൈനലിൽ എത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ഗുജ്റാത്തിനെ അരുണാചൽ തോൽപ്പിച്ചത്. ടാലോ അനയുടെ ഹാട്രിക്കാണ് അരുണാചലിന് ഇത്ര വലിയ ജയം സമ്മാനിച്ചത്. ഈ ടൂർണമെന്റിൽ ഇതുവരെ 15 ഗോളുകൾ അന നേടി. ഫൈനലിൽ ജാർഖണ്ഡിനെയാണ് അരുണാചൽ നേരിടുക. ബീഹാറിനെ തോൽപ്പിച്ചായിരുന്നു ജാർഖണ്ഡ് ഫൈനലിൽ എത്തിയത്.