സംസ്ഥാന ജൂനിയർ ഫുട്ബോൾ; ആലപ്പുഴ വീണു, തൃശ്ശൂർ സെമിയിൽ

- Advertisement -

സംസ്ഥാന വനിതാ ജൂനിയർ ഫുട്ബോളിന്റെ രണ്ടാം ദിവസം വൻ വിജയവുമായി തൃശ്ശൂർ സെമിയിൽ എത്തി. ഇന്ന് ആലപ്പുഴയെ നേരിട്ട തൃശ്ശൂർ എതിരില്ലാത്ത 6 ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. തൃശ്ശൂരിനു വേണ്ടി അശ്വിനി ഹാട്രിക് ഗോളുകൾ നേടി. 33, 54, 57 മിനുട്ടുകളിൽ ആയിരുന്നു അശ്വിനിയുടെ ഗോളുകൾ‌. അശ്വതി ഉണ്ണികൃഷ്ണൻ രണ്ട് ഗോളുകളും സാനിയ ഒരു ഗോളും നേടി. സെമിയിൽ കോഴിക്കോട് ആയിരിക്കും തൃശ്ശൂരിന്റെ എതിരാളികൾ.

Advertisement