ഇന്ത്യൻ വിംഗർ സൗമ്യ ഗോകുലം കേരളയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ എഫ് സി ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ടീം ശക്തമാക്കുകയാണ് ഗോകുലം കേരള വനിത ടീം. തെലങ്കാനയിൽ നിന്നുള്ള 20 കാരിയായ വിങ്ങർ സൗമ്യയെ ആണ് ഗോകുലം പുതുതായി സൈൻ ചെയ്തിരിക്കുന്നത്. ഇന്ത്യൻ അണ്ടർ 17, അണ്ടർ 19 ടീമുകൾക്കൊപ്പം കളിച്ചിട്ടുള്ള സൗക്യ കഴിഞ്ഞ വർഷം സീനിയർ ടീമിനായും അരങ്ങേറ്റം നടത്തിയിരുന്നു. ബ്രിക്സ് ടൂർണമെന്റിൽ പങ്കെടുത്ത അണ്ടർ 17 ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു സൗമ്യ.

“ഗോകുലം കേരള എഫ്‌സിക്കൊപ്പം കളിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കന്നി എഎഫ്‌സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിലും ഇന്ത്യൻ വനിതാ ലീഗിലും ടീമിനൊപ്പം പങ്കെടുക്കാൻ കഴിയും എന്നത് എനിക്ക് ഒരു മികച്ച അവസരമാണ് എന്ന് കരുതുന്നു. കോഴിക്കോട് നടക്കുന്ന ടീം ക്യാമ്പിൽ ഉടൻ ചേരും” സൗമ്യ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

“സൗമ്യ കഴിവുള്ള ഒരു കളിക്കാരിയാണ്, രണ്ട് വണങ്ങിലും ഒപ്പം സ്ട്രൈക്കറായും കളിക്കാനാകും. AFC ക്ലബ് മത്സരത്തിനും IWL നും വേണ്ടി ഞങ്ങൾ ഒരു ശക്തമായ ടീം നിർമ്മിക്കുന്നു. സൗമ്യക്ക് ഗോകുലം ജേഴ്സിയിൽ മികവ് പുലർത്താൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” – ഗോകുലം കേരള എഫ്സിയുടെ മുഖ്യ പരിശീലകൻ പ്രിയ പിവി പറഞ്ഞു.