അടുത്ത കേരള ബ്ലാസ്റ്റേഴ്സ് സൈനിംഗ് അർജന്റീനയിയിൽ നിന്ന്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഈ സമ്മറിലെ മൂന്നാം വിദേശ സൈനിംഗ് പൂർത്തിയാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്. അർജന്റീന സ്ട്രൈക്കർ ജോർഗെ പെരേര ഡിയസ് ആകും കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ എത്തും. താരം ഒരു വർഷത്തെ കരാർ ആകും ക്ലബിൽ ഒപ്പുവെക്കുക. ഇതിനകം ലൂണ, ഇനസ് സിപോവിച് എന്നീ രണ്ടു വിദേശ സൈനിംഗുകൾ കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കി കഴിഞ്ഞു.

അവസാനമായി അർജന്റീനൻ ക്ലബായ പ്ലാറ്റെൻസിലാണ് പെരേര ഡയസ് കളിച്ചത്. ചിലി, ബൊളീവിയ, മെക്സിക്കോ എന്നീ രാജ്യങ്ങളിലും താരം കളിച്ചിട്ടുണ്ട്‌. ഏഷ്യയിൽ മലേഷ്യൻ ക്ലബായ ജോഹർ തസിമിനൊപ്പം നാലു വർഷത്തോളം കളിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയിലെ സാഹചര്യങ്ങളുമായും പെട്ടെന്ന് പൊരുത്തപ്പെടാൻ കഴിയും എന്ന് താരം വിശ്വസിക്കുന്നു.