ഗോകുലം താരം സൊനാലി ചെമേറ്റ് ഇനി ഒഡീഷയിൽ | Sonali Chemate signs for OFCW

Newsroom

ഗോകുലം കേരള താരം സൊനാലിയെ ഒഡീഷ സ്വന്തമാക്കി. ദീർഘകാല കരാറിൽ ആണ് വേർസറ്റൈൽ പ്രതിരോധ താരത്തെ ഒഡീഷ വനിതകൾ സ്വന്തമാക്കിയത്. രണ്ട് തവണ ഗോകുലം കേരളക്ക് ഒപ്പം കിരീടം നേടിയ താറ്റമായ സൊണാലി അരുൺ ചെമേറ്റ്.

മുമ്പ് പുനേരി വാരിയേഴ്‌സ് എഫ്‌സിയിൽ കളിച്ചാണ് താരം ആദ്യ ദേശീയ ശ്രദ്ധയിൽ എത്തിയത്. ക്ലബ് തലത്തിൽ സൊനാലി ആദ്യം ഐ‌ഡബ്ല്യുഎൽ യോഗ്യതാ മത്സരങ്ങൾ കളിക്കുന്നത് മുംബൈയിലെ എഫ്‌ എസ്‌ ഐ ക്ലബ്ബിനു വേണ്ടിയാണ്. പിന്നീട് ഫൈനൽ റൗണ്ടിൽ എഫ്‌സി കോലാപൂരിനായി സൊണാലി കളിച്ചു.

ഗോകുലം രണ്ട് ഐ‌ഡബ്ല്യുഎൽ കിരീടം നേടിയപ്പോഴും ടീമുകളുടെ അവിഭാജ്യ ഘടകമായിരുന്നു സൊണാലി. ഗോകുലത്തിന് ഒപ്പം താരം കേരള വിമൻസ് ലീഗ് നേടുകയും ചെയ്തിട്ടുണ്ട്.

Story Highlights :Sonali Chemate signs for OFCW