ഇന്ത്യൻ വനിതാ ലീഗിന്റെ ഫൈനൽ തീരുമാനമായി. രണ്ടാം സെമിയിൽ സേതു എഫ് സിക്ക് മറ്റൊരു വമ്പൻ വിജയം നേടിയതോടെയാണ് ഫൈനൽ തീരുമാനമായത്. ഗ്രൂപ്പ് ഘട്ടത്തിലെ അപാര ഫോം സെമിയിലും തുടർന്ന സേതു ഇന്നലെയും ഗോളടിച്ചു കൂട്ടിയാണ് ജയിച്ചത് സേതുവിന്റെ. ലുധിയാനയിൽ വെച്ച് നടന്ന മത്സരത്തിൽ എസ് എസ് ബിയെ ഒന്നിനെതിരെ എട്ടു ഗോളുകൾക്കാണ് സേതു തകർത്തത്.
സേതു എഫ് സിക്ക് വേണ്ടി രണ്ട് ഹാട്രിക്കുകൾ പിറന്നു. ഇന്ത്യൻ താരം ഗ്രേസും സബിത്രയുമാണ് ഹാട്രിക്കുകൾ നേടിയത്. സബിത്ര നാലും ഗ്രേസ് മൂന്നു ഗോളുകൾ നേടി. രത്ന ബാലയാണ് മറ്റൊരു ഗോൾ നേടിയത്. ഫൈനലിൽ മണിപ്പൂർ പോലീസ് ആകും സേതുവിന്റെ എതിരാളികൾ. ഗോകുലം കേരള എഫ് സിയെ തോൽപ്പിച്ചായിരുന്നു മണിപ്പൂർ ഫൈനലിലേക്ക് കടന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ മണിപ്പൂർ പോലീസും സേതു എഫ് സിയും ഏറ്റുമുട്ടിയപ്പോൾ സേതുവിനായിരുന്നു വിജയം.