സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്, സെമി ഫൈനൽ ലൈനപ്പായി

അരുണാചൽ പ്രദേശിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ സെമി ലൈനപ്പായി. ഇന്നലെ വൈകിട്ട് നടന്ന അവസാന ക്വാർട്ടർ ജയിച്ച് ഒഡീഷ കൂടെ സെമിയിലേക്ക് കടന്നതോടെയാണ് സെമി ലൈനപ്പ് ആയത്. ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ അരുണാചൽ പ്രദേശിനെയാണ് ഒഡീഷ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ഒഡീഷയുടെ വിജയം.

ഒഡീഷയ്ക്ക് വേണ്ടി ദീപ ഇരട്ട ഗോളുകൾ നേടി. ജസോദ, റുനി, സുമിത്ര എന്നിവരാണ് മറ്റു സ്കോറേഴ്സ്. സെമിയിൽ റെയിൽവേസിനെ ആണ് ഒഡീഷ് നേരിടുക. മറ്റൊരു സെമിയിൽ മണിപ്പൂർ തമിഴ്നാടിനെയും നേരിടും. രണ്ട് സെമിയും നാളെ(സെപ്റ്റംബർ 22) ആണ് നടക്കുക.

Previous articleചാമ്പ്യൻസ് ലീഗ് ആദ്യ ആഴ്ചയിലെ താരമായി ഹാലാന്റ്
Next articleദീർഘ കാലത്തെ പരിക്കിന് ശേഷം കളത്തിൽ തിരിച്ചെത്തി ബെല്ലറിൻ