ദേശീയ സീനിയർ വനിതാ ചാമ്പ്യൻഷിപ്പ്, കേരളത്തിന് വൻ വിജയത്തോടെ തുടക്കം

- Advertisement -

ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വിജയത്തോടെ തുടക്കം. ആന്ധ്രാപ്രദേശിൽ നടന്ന മത്സരത്തിൽ ഇന്ന് ചണ്ഡിഗഡിനെയാണ് കേരളം പരാജയപ്പെടുത്തിയത്. എതിരില്ലാത്ത എട്ടു ഗോളുകൾക്ക് ആണ് കേരളം ഇന്ന് വിജയിച്ചത്. കേരളത്തിനു വേണ്ടി ക്യാപ്റ്റൻ നിഖിലയാണ് ഇന്ന് താരമായത്. നിഖില നാലു ഗോളുകൾ ആണ് ഇന്ന് അടിച്ചത്.

30, 82, 89, 93 മിനുട്ടുകളിൽ ആയിരുന്നു നിഖിലയുടെ ഗോളുകൾ. സൗപർണികയും കേരളത്തിനായി ഹാട്രിക്ക് നേടി. 25, 33, 61 മിനുട്ടുകളിൽ ആയിരുന്നു സൗപർണികയുടെ ഗോളുകൾ. സിവിശയും കേരളത്തിനായി ഇന്ന് ഗോൾ നേടി. സെപ്റ്റംബർ 14ആം തീയതി പോണ്ടിച്ചേരിക്ക് എതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

Advertisement