സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്, തമിഴ്നാടും റെയിൽവേസും സെമിയിൽ

- Advertisement -

അരുണാചൽ പ്രദേശിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തമിഴ്നാടും റെയിൽവേസും സെമിയിലേക്ക് കടന്നു. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ മധ്യപ്രദേശിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു തമിഴ്നാടിന്റെ സെമി പ്രവേശനം. തമിഴ്നാടിൻ വേണ്ടി രഞ്ജിതയും പാണ്ഡിസെൽവിയും ഇരട്ട ഗോളുകൾ നേടി.

ഹിമാചൽ പ്രദേശിനെ എതിരില്ലാത്ത 12 ഗോളുകൾക്ക് തോൽപ്പിച്ചാണ് റെയിൽവേസ് സെമിയിൽ എത്തിയത്. കമലാദേവി ആറു ഗോളുകളാണ് റെയിൽവേസിനു വേണ്ടി നേടിയത്. സഞ്ജു ഇരട്ട ഗോളുകളും നേടി. സസ്മിത, മമ്ത, ആശാലത എന്നിവരാണ് മറ്റു സ്കോറേഴ്സ്.

Advertisement