സ്കോട്ടിഷ് മിഡ്ഫീൽഡർ എറിന് ചെൽസിയിൽ പുതിയ കരാർ

Newsroom

18കാരിയായ എറിൻ കത്ബേർട്ടിന് ചെൽസിയിൽ പുതിയ കരാർ. മിഡ്ഫീൽഡറായ താരം മൂന്ന് വർഷത്തേക്കാണ് ചെൽസിയുമായുള്ള കരാർ പുതുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ചെൽസിയിൽ എത്തയ എറിൻ ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനമായിരുന്നു നടത്തിയത്. അപരാജിതരായി ലീഗ് നേടിയ ചെൽസി ടീമിന്റെ പ്രധാന ഘടകമായിരുന്നു എറിൻ.

22 മത്സരങ്ങൾ കഴിഞ്ഞ സീസണിൽ ചെൽസിക്കായി കളിച്ച എറിൻ 6 ഗോളുകളും ടീമിനായി നേടി‌. ഗ്ലാസ്കോ സിറ്റിക്കും റേഞ്ചേഴ്സിനായും മുമ്പ് കളിച്ച താരമാണ് എറിൻ. സ്കോട്ട്‌ലൻഡിനായി 15 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial