ദക്ഷിണേഷ്യൻ ഗെയിംസ്, ഇന്ത്യൻ വനിതകൾക്ക് വീണ്ടും വൻ വിജയം

ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന് മറ്റൊരു തകർപ്പൻ വിജയം കൂടെ. ഇന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയെ നേരിട്ട ഇന്ത്യ വൻ വിജയം തന്നെയാണ് നേടിയത്. മറുപടിയില്ലാത്ത ആറു ഗോളുകൾക്കാണ് ശ്രീലങ്കയെ ഇന്ത്യ ഇന്ന് തോൽപ്പിച്ചത്. ആദ്യ പകുതിയിൽ തന്നെ ഇന്ത്യ നാലു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.

ഇരട്ട ഗോളുകൾ നേടി രത്നബാലയും സന്ധ്യയുമാണ് ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. ഗ്രേസ്, ബാലദേവി എന്നിവരാണ് മറ്റ് സ്കോറേഴ്സ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ മാൽഡീവ്സിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കും തോൽപ്പിച്ചിരുന്നു. ഇനി ഡിസംബർ 7ന് നേപ്പാളുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. നിലവിലെ ദക്ഷിണേഷ്യൻ വനിതാ ചാമ്പ്യന്മാരാണ് ഇന്ത്യ.

Previous articleവൈറ്റ് ബോൾ ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങി അശ്വിൻ
Next articleവിക്കറ്റ് കീപ്പിംഗില്‍ പന്ത് പോര: ഫറൂഖ് എഞ്ചിനിയര്‍