പെൺകുട്ടികളുടെ സാഫ് അണ്ടർ 15 ടൂർണമെന്റ് നാളെ മുതൽ ഭൂട്ടാനിൽ വെച്ച് നടക്കും. ഭൂട്ടാനിലെ തിമ്പു ആണ് ടൂർണമെന്റിന് വേദിയാകുന്നത്. ഇത്തവണ നാലു ടീമുകൾ മാത്രമെ ടൂർണമെന്റിൽ പങ്കെടുക്കുന്നുള്ളൂ. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവരാണ് ആതിഥേയരായ ഭൂട്ടാനെ കൂടാതെ ടൂർണമെന്റിൽ ഉള്ളത്. നാലു ടീമുകളും പരസ്പരം ഒരു മത്സരം വീതം കളിക്കും. ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർ ഫൈനലിൽ ഏറ്റുമുട്ടും.
കഴിഞ്ഞ തവണ ഇന്ത്യ ആയിരുന്നു കിരീടം ഉയർത്തിയത്. ഫൈനലിൽ ബംഗ്ലാദേശിനെ ആയിരുന്നു ഇന്ത്യ തോൽപ്പിച്ചത്.
ഫിക്സ്ചർ;
ഒക്ടോബർ 9 – ഇന്ത്യ vs നേപ്പാൾ
ഒക്ടോബർ 11 – ഇന്ത്യ vs ഭൂട്ടാൻ
ഒക്ടോബർ 13 – ഇന്ത്യ vs ബംഗ്ലാദേശ്