സാഫ് കപ്പ് കിരീടം വീണ്ടും ഉയർത്താൻ ഇന്ത്യ ഇന്ന് ഇറങ്ങും

- Advertisement -

സാഫ് വനിതാ കിരീടം ഒരിക്കൽ കൂടെ ഉയർത്താൻ ഇന്ത്യ ഇന്ന് ഇറങ്ങും. ആതിഥേയരായ നേപ്പാളിനെ ആണ് മെയ്മോൾ റോകി പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീം ഇന്ന് നേരിടേണ്ടത്. സെമി ഫൈനലിൽ ബംഗ്ലാദേശിനെ തകർത്ത് കൊണ്ട് ആയിരുന്നു ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്. ബംഗ്ലാദേശിനെ ഏകപക്ഷീയമായ പോരിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്.

ശ്രീലങ്കയെ തോൽപ്പിച്ച് ആണ് നേപ്പാൾ ഫൈനലിലേക്ക് കടന്നത്. ഇതുവരെ നടന്ന എല്ലാ സാഫ് കിരീടങ്ങളും സ്വന്തമാക്കിയ ഇന്ത്യ ഇത്തവണയും കിരീടം സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കയെയും മാൽഡീവ്സിനെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. സാഫ് കപ്പ് ചരിത്രത്തിൽ ഇതുവരെ പരാജയം അറിയാത്ത ടീമാൺ ഇന്ത്യ. ഇതുവരെ കളി 22 മത്സരങ്ങളും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് 2.45നാണ് മത്സരം.

Advertisement