ഇനിയീ പണിക്കില്ലെന്ന് പറഞ്ഞ് ന്യൂസിലാണ്ട് കോച്ച്

ന്യൂസിലാണ്ട് വനിത ക്രിക്കറ്റ് മുന്‍ ക്യാപ്റ്റനും നിലവില്‍ വനിത ടീമിന്റെ മുഖ്യ കോച്ചുമായ ഹെയ്ഡി ടിഫെന്‍ ടീമിന്റെ കോച്ചിംഗ് പദവിക്ക് വേണ്ടി ഇനി അപേക്ഷിക്കുകയില്ലെന്ന് അറിയിച്ചു. ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് മുമ്പ് നേരത്തെ ഹെയ്ഡി ഒരിടവേള എടുത്തിരുന്നു. ഓസ്ട്രേലിയന്‍ ടൂറില്‍ ടീമിനെ പരിശീലിപ്പിക്കുവാനുള്ള യഥാര്‍ത്ഥ മാനസിക സ്ഥിതി തനിക്കില്ലായിരുന്നു അതിനാല്‍ തന്നെയാണ് പരമ്പരയില്‍ നിന്ന് വിട്ട് നിന്നതെന്നുമാണ് ടിഫെ അറിയിച്ചത്.

ടീമിന്റെ ടി2 ലോകകപ്പിലെ മോശം പ്രകടനത്തെ അവലോകനം ചെയ്യുവാന്‍ ന്യൂസിലാണ്ട് വിളിച്ച് ചേര്‍ത്ത ചര്‍ച്ചയ്ക്ക് ശേഷം ടിഫെന് വേണമെങ്കില്‍ വീണ്ടും മുഖ്യ കോച്ച് പദവിയിലേക്ക് അപേക്ഷ നല്‍കമാമെന്ന് ന്യൂസിലാണ്ട് ബോര്‍ഡ് അറിയിക്കുകയായിരുന്നുവെങ്കിലും താരം അതിനു മുതിരേണ്ടെന്ന് തീരൂമാനിക്കുകയായിരുന്നു.

താരത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നാണ് ന്യൂസിലാണ്ട് ക്രിക്കറ്റ് ചെയര്‍മാന്‍ ഡേവിഡ് വൈറ്റ് പറഞ്ഞത്. ജൂലൈ അവസാനത്തോടെയാണ് ടിഫെന്റെ കരാര്‍ കാലാവധി അവസാനിക്കുന്നത്.

Previous articleസാഫ് കപ്പ് കിരീടം വീണ്ടും ഉയർത്താൻ ഇന്ത്യ ഇന്ന് ഇറങ്ങും
Next articleമുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍ ബിജെപിയിലേക്ക്