വനിതാ ലോകകപ്പ് പ്രീക്വാർട്ടർ ലൈനപ്പായി, ബ്രസീലും ഫ്രാൻസും നേർക്കുനേർ

വനിതാ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചു. പ്രീക്വാർട്ടർ ലൈനപ്പായി. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാകും പ്രീക്വാർട്ടർ മത്സരങ്ങൾ നടക്കുക. പ്രീക്വാർട്ടറിൽ ശക്തമായ പോരാട്ടങ്ങൾ തന്നെ നടക്കും. ഏറ്റവും വലിയ പോരാട്ടം നടക്കുന്നത് ബ്രസീലും ഫ്രാൻസും തമ്മിലാണ്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നാമതായി ഫിനിഷ് ചെയ്തതാണ് ബ്രസീലിനെ ഇത്തരമൊരു അവസ്ഥയിൽ എത്തിച്ചത്.

ആതിഥേയരായ ഫ്രാൻസ് മികച്ച ഫോമിലാണ്. ബ്രസീൽ തങ്ങളുടെ മുഴുവൻ കരുത്തും പുറത്തെടുക്കേണ്ടു വരും ക്വാർട്ടർ കാണാൻ. ഓസ്ട്രേലിയ നോർവേ പോരാട്ടവും, ഹോളണ്ട് ജപ്പാൻ പോരാട്ടവും ഫുട്ബോൾ ആരാധകർ ഉറ്റി നോക്കുന്നു.

പ്രീക്വാർട്ടർ;

നോർവേ vs ഓസ്ട്രേലിയ
ഇംഗ്ലണ്ട് vs കാമറൂൺ
ഫ്രാൻസ് vs ബ്രസീൽ
അമേരിക്ക vs സ്പെയിൻ
ഹോളണ്ട് vs ജപ്പാൻ
നൈജീരിയ vs ജർമ്മനി
സ്വീഡൻ vs കാനഡ

Previous articleവാർ വക ദാനമായി പെനാൾട്ടി, എന്നിട്ടും ജപ്പാനെ തോൽപ്പിക്കാനാവാതെ ഉറുഗ്വേ
Next articleഗില്‍ക്രിസ്റ്റിനൊപ്പം എത്താനായത് വലിയ കാര്യം