വാർ വക ദാനമായി പെനാൾട്ടി, എന്നിട്ടും ജപ്പാനെ തോൽപ്പിക്കാനാവാതെ ഉറുഗ്വേ

കോപ അമേരിക്കയിൽ ഇന്ന് പുലർച്ചെ നടന്ന മത്സരം സമനിലയിൽ കലാശിച്ചു. ഉറുഗ്വേയും ജപ്പാനും തമ്മിൽ നടന്ന മത്സരം 2-2 എന്ന സ്കോറിലാണ് അവസാനിച്ചത്. ഉറുഗ്വേയ്ക്ക് ഒരു വിവാദ പെനാൾട്ടി ലഭിച്ചത് മത്സരത്തിൽ നിർണായകമായി. കളിയുടെ 25ആം മിനുട്ടിൽ ജപ്പാൻ മിയോശൊയിലൂടെ മുന്നിൽ എത്തിയതായിരുന്നു. എന്നാം 32ആം മിനുട്ടിൽ വിവാദ പെനാൾട്ടി ഉറുഗ്വേയുടെ രക്ഷയ്ക്ക് എത്തി.

കവാനി ഒരു ഷോട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെ ജപ്പാൻ ഡിഫൻഡറുടെ കാലിൽ ചവിട്ടുകയായിരുന്നു. എന്നാൽ ഇത് ജപ്പാൻ നടത്തിയ ഫൗൾ ആണെന്ന് വാർ കണ്ട് വിധിച്ച് ഉറുഗ്വേയ്ക്ക് റഫറി പെനാൾട്ടി നൽകി. സുവാരസ് ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു. 59ആം മിനുട്ടിൽ മിയോശി വീണ്ടും ജപ്പാനെ മുന്നിൽ എത്തിച്ചു എങ്കിലും ഗിമിനെസിലൂടെ 66ആം മിനുട്ടിൽ ഉറുഗ്വേ സമനില പിടിച്ചു.

ഈ കളി സമനില ആയെങ്കിലും ഉറുഗ്വേ തന്നെ ആണ് ഗ്രൂപ്പിൽ ഒന്നാമത് ഉള്ളത്. ജപ്പാൻ മൂന്നാം സ്ഥാനത്താണ് ഉള്ളത്.

Previous articleടോറസ് ഫുട്‌ബോൾ കരിയറിനോട് വിട ചൊല്ലി
Next articleവനിതാ ലോകകപ്പ് പ്രീക്വാർട്ടർ ലൈനപ്പായി, ബ്രസീലും ഫ്രാൻസും നേർക്കുനേർ