യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ ചെൽസി വനിതകൾക്ക് ഉജ്ജ്വല വിജയം. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ പി എസ് ജിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇംഗ്ലീഷ് ചാമ്പ്യന്മാരായ ചെൽസി പരാജയപ്പെടുത്തിയത്. ലണ്ടണിൽ നടന്ന മത്സരത്തിൽ രണ്ട് ലേറ്റ് ഗോളുകളാണ് ചെൽസിയെ രക്ഷിച്ചത്. കളിയുടെ അവസാന നിമിഷങ്ങളിൽ ഹാൻ ബ്ലുണ്ടലും, എറിൻ കത്ബേർടും ആണ് ചെൽസിക്കായി ഗോളുകൾ നേടിയത്. 27 മാർച്ചിനാണ് രണ്ടാം പാദ ക്വാർട്ടർ ഫൈനൽ നടക്കുക.