വനിതാ യൂറോ; പോർച്ചുഗലിന്റെ തിരിച്ചു വരവിൽ ഞെട്ടി സ്വിറ്റ്സർലാന്റ്

വനിതാ യൂറോയിലെ ഗ്രൂപ്പ് സിയിൽ നടന്ന ആദ്യ മത്സരത്തിൽ പോർച്ചുഗലും സ്വിറ്റ്സർലാന്റും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കണ്ടത് ഒരു ഗംഭീര ത്രില്ലർ ആയിരുന്നു. ഇന്ന് മത്സരം ആരംഭിച്ച് അഞ്ചു മിനുട്ടിനകം തന്നെ സ്വിറ്റ്സർലാന്റ് രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. രണ്ടാം മിനുട്ടിൽ സോ ആണ് ആദ്യ ഗോൾ നൽകിയത്. അഞ്ചാം മിനുട്ടിൽ കിവിചും കൂടെ ഗോൾ നേടിയതോടെ സ്വിറ്റ്സർലാന്റ് 2-0ന് മുന്നിലായി.
20220709 230532

ആദ്യ പകുതിയിൽ പോർച്ചുഗൽ ഗോളടിച്ചില്ല എങ്കിലും ഒരുപാട് നല്ല നീക്കങ്ങൾ നടത്തി. രണ്ടാം പകുതിയിലാണ് പോർച്ചുഗലിന്റെ തിരിച്ചടി വന്നത്. 59ആം മിനുട്ടിൽ ഗോമസ് ആണ് പോർച്ചുഗീസ് തിരിച്ചടി ആരംഭിച്ചത്. 66ആം മിനുട്ടിൽ ജെസിക സിൽവയിലൂടെ പോർച്ചുഗൽ കളി സമനിലയാക്കി. ആകെ 17 ഷോട്ടുകളോളം തൊടുത്ത പോർച്ചുഗൽ വിജയം സ്വന്തമാക്കാതിരുന്നത് അവർക്ക് ഇപ്പോഴും നിരാശ നൽകും. നെതർലന്റ്സും സ്വീഡനും ആണ് ഗ്രൂപ്പ് സിയിലെ മറ്റു ടീമുകൾ.

Comments are closed.