ഒളിമ്പിക്സ് യോഗ്യത, ഇന്ത്യൻ ടീം മ്യാന്മാറിൽ എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2020 ടോക്കിയോ ഒളിമ്പിക്സിനായുള്ള യോഗ്യത മത്സരങ്ങൾക്കായുള്ള ഇന്ത്യൻ വനിതാ ടീം മ്യാന്മാറിൽ എത്തി. ഇന്നലെ വൈകിട്ടാണ് 20 അംഗ ടീം മ്യാന്മാറിൽ എത്തിയത്. പരിശീലക മെയ്മോൾ റോക്കിയുടെ നേതൃത്വത്തിൽ ആണ് ഇന്ത്യൻ ടീം മ്യാന്മാറിലേക്ക് യാത്ര തിരിച്ചത്. ഒളിമ്പിക് യോഗ്യതയുടെ ആദ്യ റൗണ്ട് മത്സരങ്ങളണ് മ്യാന്മാറിൽ നടക്കുന്നത്. ഇതുവരെ യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ടത്തിൽ ഇന്ത്യൻ വനിതാ ടീം എത്തിയിട്ടില്ല.

മ്യാന്മാർ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവരാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പിൽ ഉള്ളത്. നാളെ ആദ്യ മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ നേരിടും. 11ആം തീയതി ബംഗ്ലാദേശിനെതിരെയും 13ആം തീയതി മ്യാന്മാറിനെതിരെയും ആണ് മറ്റു മത്സരങ്ങൾ.