ഒളിമ്പിക്സ് ഫുട്ബോൾ യോഗ്യതാ, ഇന്ത്യക്ക് വിജയ തുടക്കം

- Advertisement -

2020 ഒളിമ്പിക്സ് ഫുട്ബോളിനായുള്ള രണ്ടാം ഘട്ട യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ ഇന്ത്യക്ക് വിജയ തുടക്കം. മ്യാന്മാറിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ടീം ഇന്ന് ഇന്തോനേഷ്യയെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ഇന്ത്യയുടെ വിജയം. തീർത്തും ഏകപക്ഷീയമായ മത്സരനായിരുന്നു ഇന്ന് നടന്നത്. ഇന്ത്യയുടെ രണ്ട് ഗോളുകൾ ഗ്രേസ് ആണ് നേടിയത്.

2019ൽ ഇത് മൂന്നാം തവണയാണ് ഇന്ത്യൻ വനിതാ ടീം ഇന്തോനേഷ്യയെ തോൽപ്പിക്കുന്നത്‌‌‌. ഇനി മ്യാന്മാറും നേപ്പാളും ആണ് ഇന്ത്യയുടെ എതിരാളികൾ.

Advertisement