നികിത പാരിസ്, ഈ 24കാരി ഇംഗ്ലീഷ് വനിതാ ലീഗിലെ എക്കാലത്തെയും ടോപ്പ് സ്കോറർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സ്ട്രൈക്കർ നികിത പാരിസ് ഇനി ഇംഗ്ലീഷ് വനിതാ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം. ഇന്ന് ലിവർപൂളിനെതിരെ ഇരട്ടഗോൾ നേടുയതോടെയാണ് നികിത ടോപ്പ് സ്കോറർ എന്ന നേട്ടത്തിൽ എത്തിയത്. ഇന്നത്തെ ഗോളുകൾ നികിതയെ 35 ഗോളുകളിൽ എത്തിച്ചു. മുൻ ചെൽസി സ്ട്രൈക്കർ ആയിരുന്ന ഇനിയോള അലുകോ ആയിരുന്നു ഇത്രയും കാലം ഈ റെക്കോർഡിന് ഉടമ.

അലുകോ കഴിഞ്ഞ സീസൺ അവസാനത്തിൽ ചെൽസി വിട്ടിരുന്നു. ഇന്ന് നികിത പാരിസിന്റെ ഇരട്ട ഗോളുകളുടെ മികവിൽ ലിവർപൂളിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിക്കാനും മാഞ്ചസ്റ്റർ സിറ്റിക്കായി.