U-19 ഏഷ്യാ കപ്പ് സൗദി അറേബ്യക്ക്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്തോനേഷ്യയിൽ നടക്കുന്ന എ എഫ് സി അണ്ടർ 19 ടൂർണമെന്റിൽ കിരീടം സൗദി അറേബ്യക്ക്. ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ കൊറിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോല്പ്പിച്ചാണ് സൗദി ചാമ്പ്യന്മാർ ആയത്. സൗദിക്കായി ആദ്യ പകുതിയിൽ തുർകി അൽ അമറും, ഖാലിദ അൽ ഖന്നാമും സ്കോർ ചെയ്തു. രണ്ടാം പകുതിയിൽ ചോ യുങ് വൂകിന്റെ ഒരു ഗോൾ കൊറിയക്ക് പ്രതീക്ഷ നൽകി എങ്കികും മികച്ച ഡിഫൻഡിങ് കാഴ്ചവെച്ച സൗദി അർഹിച്ച കിരീടം സ്വന്തമാക്കി.

കഴിഞ്ഞ അണ്ടർ 19 ഏഷ്യാ കപ്പിൽ റണ്ണേഴ്സ് ആയിരുന്നു സൗദി അറേബ്യ. സെമി പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ ജപ്പാനെ തോൽപ്പിച്ചാണ് സൗദി ഫൈനലിലേക്ക് കടന്നത്. ടൂർണമെന്റിലെ മികച്ച താരമായി സൗദി അറേബ്യയുടെ തുർകി അൽ അമറിനെ തിരഞ്ഞെടുത്തു. ഖത്തറിന്റെ അബ്ദുൽ റഷീദ് ആണ് ടോപ്പ് സ്കോറർ.