മാഞ്ചസ്റ്റർ ഡെർബി വിജയിച്ച് യുണൈറ്റഡ് വനിതകൾ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾക്ക് ഒരു ഗംഭീര വിജയം. ഇന്ന് കോണ്ടിനെന്റൽ കപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. ആദ്യമായാണ് മാഞ്ചസ്റ്റർ സിറ്റിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ടീം പരാജയപ്പെടുത്തുന്നത്. കരുത്തരായ സിറ്റിയോട് കഴിഞ്ഞ മാസം ലീഗിൽ യുണൈറ്റഡ് തോറ്റിരുന്നു.

കാറ്റി സെലെമും, ജെസ്സി സിഗ്വേർതുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇന്ന് ഗോൾ നേടിയത്. മനോഹരമായ ഫ്രീകിക്കിലൂടെ ആയിരുന്നു സെലെമിന്റെ ഗോൾ. മാഞ്ചസ്റ്റർ സിറ്റി താരം കെയ്റ വാൽഷ് ഒരു മോശം ടാക്കിളിന് ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയത് യുണൈറ്റഡ് വിജയത്തിന് സഹായമായി.

Advertisement