യുവതാരം മനീഷ ഗോകുലം കേരള എഫ് സിയിൽ

- Advertisement -

വനിതാ ലീഗിനായി ഒരുങ്ങുന്ന ഗോകുലം കേരള എഫ് സി ഒരു പുതിയ താരത്തെ കൂടെ ടീമിൽ എത്തിച്ചു. ഇന്ത്യൻ യുവ താരം മനീഷയാണ് ആണ് ഗോകുലവുമായി കരാർ ഒപ്പുവെച്ചത്. 18കാരിയായ മനീഷ ഇന്ത്യൻ ദേശീയ ടീമിലെ ഇപ്പോഴത്തെ പ്രായം കുറഞ്ഞ താരമാണ്. പഞ്ചാബ് സ്വദേശിനിയായ മനീഷ ഫോർവേഡ് ആണ്. കഴിഞ്ഞ സാഫ് കപ്പിൽ ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു മനീഷയുടെ ആദ്യ സീനിയർ ഗോൾ പിറന്നത്.

മുമ്പ് ബ്രിക്സ് ഫുട്ബോളിൽ ഇന്ത്യൻ അണ്ടർ 17 ടീമിന്റെ ഭാഗമായി കളിച്ചിട്ടുണ്ട്. എ എഫ് സി യോഗ്യത കളിച്ച ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ഭാഗവുമായിട്ടുണ്ട്. മനീഷ ഉൾപ്പെടെ എട്ടു മികച്ച വനിതാ താരങ്ങളെയാണ് ഗോകുലം കേരള എഫ് സി ടീമിൽ ഇതുവരെ എത്തിച്ചിരിക്കുന്നത്. ഇന്ത്യൻ താരങ്ങളായ അഞ്ജു, സഞ്ജു, ദലിമ ചിബർ, അഞ്ജന, പോളി കോളി, രേഷ്മ, അതുല്യ എന്നിവരെ ഗോകുലം കേരള എഫ് സി നേരത്തെ തന്നെ സൈൻ ചെയ്തിരുന്നു.

Advertisement