മലയാളി കരുത്തിൽ ആസാമിനെ തകർത്ത് കർണാടക സെമിക്ക് അരികെ

- Advertisement -

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ സെമിയോട് അടുത്ത് കർണാടക. ഇന്ന് രാവിലെ നടന്ന നിർണായക ഗ്രൂപ്പ് ബി പോരാട്ടത്തിൽ ആസാമിനെ ആണ് കർണാടക പരാജയപ്പെടുത്തിയത്. തികച്ചും ഏകപക്ഷീയമായ പോരാട്ടത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു കർണാടകയുടെ വിജയം. മലയാളി താരങ്ങളായ ലിയോൺ അഗസ്റ്റിൻ, ഷെഫീൽ, ആഷിഖ് എന്നിവർ ഇന്ന് കർണാടകയുടെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. രണ്ട് അസിസ്റ്റുകൾ ഒരുക്കി ലിയോൺ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

കർണാടകയ്ക്കായി വിഗ്നേഷ്, റോഷൻ എന്നിവർ ഇരട്ട ഗോളുകൾ നേടി. ബിസ്വ, മഗേഷ് എന്നിവരാണ് മറ്റു സ്കോറേഴ്സ്. ഈ വിജയത്തോടെ കർണാടക ഗ്രൂപ്പിൽ ഒന്നാമതെത്തി. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിക്കുകയും ഒരു സമനിലയും നേടിയ കർണാടകയ്ക്ക് ഇപ്പോൾ 7 പോയന്റാണ് ഉള്ളത്‌. അവസാന മത്സരത്തിൽ പഞ്ചാബാകും കർണാടകയുടെ എതിരാളികൾ.

Advertisement