ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഒഡീഷ ഫൈനലിലേക്ക് മുന്നേറി. ഇന്ന് വൈകിട്ട് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമി ഫൈനലിൽ ഒഡീഷയെ മറികടന്നാണ് മണിപ്പൂർ ഫൈനലിലേക്ക് എത്തിയത്. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു വിജയം. ആദ്യ പകുതിയിൽ പാപ്കി ദേവിയുടെ സെൽഫ് ഗോളിൽ ഒഡീഷ ആണ് മുന്നിൽ എത്തിയത്.
ആദ്യ പകുതിയിൽ തന്നെ കിരൺ ബാലയിലൂടെ മണിപ്പൂർ സമനില കണ്ടെത്തി. പിന്നീട് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. 120 മിനുട്ട് കഴിഞ്ഞും സ്കോർ 1-1 എന്നായതോടെ കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി. ഷൂട്ടൗട്ടിൽ 3-0 എന്ന സ്കോറിന് മണിപ്പൂർ വിജയിച്ചു. ഫൈനലിൽ മണിപ്പൂർ റെയിൽവേസിനെ നേരിടും.