ഫിഫാ മഞ്ചേരിയുടെ സ്വന്തം ഫ്രാൻസിസ് ഇനി കേരള പ്രീമിയർ ലീഗിലും ഗോളടിക്കും

Newsroom

സെവൻസ് ഫുട്ബോൾ ക്ലബായ ഫിഫാ മഞ്ചേരിയുടെ ഏറെ പേരുകേട്ട താരം ജൂനിയർ ഫ്രാൻസിസ് ഇനി കേരള പ്രീമിയർ ലീഗിൽ കളിക്കും. കേരള പ്രീമിയർ ലീഗ് ക്ലബായ മുത്തൂറ്റ് എഫ് എ ആണ് ജൂനിയർ ഫ്രാൻസിസിനെ സ്വന്തമാക്കിയത്. സെവൻസ് ഫുട്ബോൾ നടക്കാത്തതിനാൽ അവസാന രണ്ടു വർഷത്തോളമായി ജൂനിയർ ഫ്രാൻസിസ് കളിക്കു‌ന്നത് മലയാളി ഫുട്ബോൾ പ്രേമികൾക്ക് കാണാൻ ആയിട്ടില്ല. താരം ആദ്യമായി കളിക്കുന്ന ഇന്ത്യൻ പ്രൊഫണൽ ക്ലബാകും മുത്തൂറ്റ്. ഇന്ന് ഫ്രാൻസിസിന്റെ സൈനിംഗ് മുത്തൂറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലൈബീരിയൻ സ്വദേശിയായ ഫ്രാൻസിസ് മുത്തൂറ്റിന്റെ ഈ സീസണിലെ ആദ്യ വിദേശ സൈനിംഗ് ആണ്.