മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് അത്ലറ്റിക്കോ മാഡ്രിഡ്

യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിക്ക് സ്വന്തം ഗ്രൗണ്ടിൽ സമനില. റൗണ്ട് ഓഫ് 16ൽ നടന്ന ആദ്യ പാദ മത്സരത്തിൽ സ്പാനിഷ് ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് ആണ് സിറ്റിയെ സമനിലയിൽ പിടിച്ചത്. മത്സരത്തിൽ നന്നായി കളിച്ചു എങ്കിലും സിറ്റിക്ക് അത് വിജയമാക്കി മാറ്റാൻ ആയില്ല. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്.

ആദ്യ പകുതിയിൽ ബെക്കി ആണ് മാഞ്ചസ്റ്റർ സിറ്റിയെ മുന്നിൽ എത്തിച്ചത്. എന്നാൽ സിറ്റിയുടെ ഒരു ഡിഫൻസെവ് പിഴവ് മുതലെടുത്ത് കളിയുടെ 81ആം മിനുട്ടിൽ കോറലിലൂടെ അത്ലറ്റിക്കോ സമനില പിടിച്ചു. കഴിഞ്ഞ സീസണിൽ അത്ലറ്റിക്കോ ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താക്കിയത്. രണ്ടാം പാദ മത്സരം അടുത്ത ആഴ്ച മാഡ്രിഡിൽ വെച്ച് നടക്കും.