ആദ്യ സീസൺ അവിസ്മരണീയമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകളുടെ ആദ്യ സീസണിലെ അത്ഭുതങ്ങൾ തുടരുകയാണ്. ഇന്നലെ കോണ്ടിന്റൽ കപ്പിന്റെ ക്വാർട്ടറിൽ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി സെമി ഫൈനലിലേക്ക് കടന്നു. രണ്ടാം ഡിവിഷനിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമെ സെമിയിൽ ഉള്ളൂ. ആഴ്സണൽ, ചെൽസി തുടങ്ങിയ ഇംഗ്ലീഷ് വനിതാ ഫുട്ബോളിലെ ഏറ്റവും മികച്ച ക്ലബുകൾ മാത്രമാണ് സെമിയിൽ ഉള്ളത്. ഇന്ന് ക്വാർട്ടർ ജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിയും സെമിയിൽ എത്തും.

ആദ്യ സീസണിൽ തന്നെ കോണ്ടിനെന്റൽ കപ്പ് സെമിയിൽ എത്തുക എന്നത് അപൂർവ്വ നേട്ടമാണ്. ഇന്നലെ നടന്ന ക്വാർട്ടറിൽ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡ് തോൽപ്പിച്ചത്. ആദ്യ പകുതിയിൽ ഒരു ഓൺ ഗോളും, രണ്ടാം പകുതിയിൽ ജെസ് സിഗ്ഗ്വേർതിന്റെ സ്ട്രൈക്കുമാണ് യുണൈറ്റഡിന് വിജയം നൽകിയത്. ഈ സീസണിൽ ഇതുവരെ 16 മത്സരങ്ങൾ കളിച്ച യുണൈറ്റഡ് 13 മത്സരങ്ങളിലും ക്ലീൻ ഷീറ്റ് സ്വന്തമാക്കിയിട്ടുണ്ട്.

Previous articleകേരളത്തിനെ ജയത്തിലേക്ക് പിടിച്ച് കയറ്റി സച്ചിന്‍-സഞ്ജു കൂട്ടുകെട്ട്, നിര്‍ണ്ണായക ഇന്നിംഗ്സുമായി വിനൂപ് മനോഹരനും
Next articleഇന്ന് ക്ലാസിക്ക് പോരാട്ടം, സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫിഫാ മഞ്ചേരിക്ക് എതിരെ