ഇന്ന് ക്ലാസിക്ക് പോരാട്ടം, സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫിഫാ മഞ്ചേരിക്ക് എതിരെ

സെവൻസിൽ ഇന്ന് 8 മത്സരങ്ങൾ നടക്കും. മങ്കടയിൽ ആണ് ഇന്നത്തെ ഏറ്റവും ആവേശം നിറഞ്ഞ മത്സരം നടക്കുന്നത്. മങ്കടയിൽ ഗ്രാൻഡ് ഹൈപ്പർ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫിഫാ മൻഹേരിയെ നേരിടും. സീസണിൽ ഇത് ആദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഫിഫ അത്ര മികച്ച ഫോമിൽ അല്ല ഇപ്പോൾ ഉള്ളത്. അവസാന അഞ്ചു മത്സരങ്ങളിൽ ഒരു മത്സരം മാത്രമെ ഫിഫ വിജയിച്ചിട്ടുള്ളൂ. സൂപ്പർ സ്റ്റുഡിയോ ആകട്ടെ അവസാന 10ൽ എട്ടു മത്സരങ്ങളും വിജയിച്ചു നിൽക്കുകയാണ്.

അവസാന രണ്ടു സീസണുകളിലായി 12 തവണ ഇരു ടീമുകളും നേർക്കുനേർ വന്നിട്ടുണ്ട്. അതിൽ എട്ടു തവണയും സൂപ്പർ സ്റ്റുഡിയോക്ക് ആയിരുന്നു വിജയം. മൂന്ന് തവണ മാത്രമെ ഫിഫാ മഞ്ചേരി വിജയിച്ചിട്ടുള്ളൂ. ഒരു തവണ സമനിലയുമായി. ഈ ഏറ്റുമുട്ടലുകളിൽ സൂപ്പർ 21 ഗോളുകൾ അടിച്ചപ്പോൾ ഫിഫാ മഞ്ചേരി 14 ഗോളുകൾ ആണ് അടിച്ചത്.

Previous articleആദ്യ സീസൺ അവിസ്മരണീയമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ
Next articleലേറ്റായാലും ലേറ്റസ്റ്റായി കേരളം, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്വാര്‍ട്ടറില്‍